പുതിയ ഫോണ്‍ വാങ്ങാന്‍ പോകുന്നവര്‍ അല്‍പ്പമൊന്ന് കാത്തിരുന്നോളൂ; ഒരു മാസത്തിനുള്ളില്‍ ഷവോമി പുറത്തിറക്കുന്നത് മൂന്ന് ഫോണുകള്‍

ലോകത്ത് ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഓരോ മാസവും വിവിധ ബ്രാന്‍ഡുകള്‍ നിരവധി മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഇപ്പോളിതാ ഈ വര്‍ഷം അവസാനിപ്പിക്കും മുമ്ബ് തന്നെ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ ചൈനീസ് ഭീമനായ ഷവോമി അറിയിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 11 ടി 5ജിയാണ് അതില്‍ പ്രധാനി. നിലവിലുള്ള നോട്ട് 11 ന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. നവംബര്‍ 30ന് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന. കൂടാതെ റെഡ്മി നോട്ട് 11 പ്രോ റെഡ്മി 11 പ്രോ പ്ലസ് എന്നീ പേരില്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ച മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പര്‍ ചാര്‍ജ് എന്ന പേരിലും അവതരിപ്പിക്കും. ഫോണിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചുള്ള വിവരങ്ങളൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും പോ എം4 പ്രോ 5ജി എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്റെ സ്‌പെസിഫിക്കേഷന്‍ തന്നെയായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പരിഷ്‌കരിച്ച നോട്ട് 11 സീരീസിന്.
അതനുസരിച്ച് 90 ഹേര്‍ട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്‌ഡി പ്ലസ് ഡോട്ട് ഡിസ്‌പ്ലെയായിരിക്കും ഫോണിന്. ഏറ്റവും പുതിയ മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 810 എസ്‌ഒസി പ്രോസസറുള്ള ഫോണിന് 6 ജിബി റാമുണ്ടാകും. 50 മെഗാപിക്‌സല്‍ ക്യാമറശേഷിയുള്ള ഫോണിന് 5,000 എംഎഎച്ചിന്റെ ബാറ്ററിയും 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങും പ്രതീക്ഷിക്കുന്നു.

