KSDLIVENEWS

Real news for everyone

ആലപ്പുഴയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി, സ്ഫോടനത്തില്‍ ഒരാള്‍ ചിന്നിച്ചിതറി

SHARE THIS ON

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ കുമാര്‍ എന്ന കണ്ണന്‍ (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തു‍ടര്‍ച്ചയായുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ എതിര്‍ സംഘം ബോംബെറിഞ്ഞതാണേ കണ്ണന്റെ കൈയിലിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. സ്ഫോടനത്തില്‍ കണ്ണന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.

രാഹുല്‍ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണന്‍്റെ സംഘം എത്തിയത്. രാഹുലിനെ കിട്ടാതെ വന്നതോടെ പ്രകോപിതനായ കണ്ണന്‍ ഇതേ സംഘത്തില്‍പ്പെട്ട മറ്റൊരു യുവാവിനെ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് ആക്രമിച്ചു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വെട്ടേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും അവിടെ നിന്ന് കടന്നു കളഞ്ഞു.

സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബുചെയ്യുകയാണ്. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. ആരെങ്കിലും പിടിയിലായോ എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!