ലൈഫിൽ തട്ടി പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം നിലച്ചു

മലപ്പുറം | പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഭവന നിർമാണ സഹായ പദ്ധതി നിലച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായുള്ള ഫണ്ട് നിലച്ചതിനാൽ ഈ വിഭാഗങ്ങൾക്ക് ലഭിച്ചുവന്ന തുകയിൽ കാര്യമായ കുറവ് വന്നതായാണ് ആരോപണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അർഹരായവർക്കെല്ലാം അതത് വകുപ്പുകൾ മുഖേന ഓരോ വർഷവും ഭവന സഹായം ലഭിച്ചിരുന്നതാണ്. ലൈഫ് മിഷന്റെ പേരിൽ ഇവ നിലക്കുകയും ലൈഫ് ഗുണഭോക്തൃപട്ടിക നിർബന്ധമാക്കുകയും ചെയ്തതോടെ ദുർബല വിഭാഗത്തിലെ അർഹരായ ആയിരങ്ങൾക്കാണ് സഹായം…

