രാജ്യത്ത് കോവിഡ് കുറയുന്നു ; 24 മണിക്കൂറിനിടെ 9,283 പേര്‍ക്ക് കൂടി കോവിഡ്; 10,949 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി| രാജ്യത്ത് 9,283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,949 പേര് കൊവിഡ് മുക്തി നേടി. ഇതോടെ കൊവിഡ് മുക്തരുടെ എണ്ണം 3,39,57,698 ആയി. നിലവില്‍ 1,11,481 പേര് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 537 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്.
ആകെ കൊവിഡ് ബാധിതരുടെ ഒരു ശതമാനമാണിത്. അതേസമയം, 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്.
പേരൂര്‍ക്കട ദത്ത് വിവാദം; വകുപ്പ്തല അന്വേഷണം പൂര്‍ത്തിയായി
സി ഐ സുധീറിനെ മാറ്റണം; ആലുവ സ്റ്റേഷന് മുന്നില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ കുത്തിയിരുപ്പ് സമരം
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്സിന് 50 ശതമാനം ഫലപ്രദം; ലാന്‍സെറ്റ് പഠനം
ഡല്‍ഹിയിലെ വായുമലിനീകരണം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പാര്‍ലമെന്റിലേക്കുള്ള കര്‍ഷക മാര്‍ച്ചില്‍ 60 ടാക്ടറുകള്‍ പങ്കെടുക്കും: രാകേഷ് ടികായത്ത്