KSDLIVENEWS

Real news for everyone

അതിവേഗം പടര്‍ന്ന് ഒമൈക്രോണ്‍: സിഡ്‌നിയില്‍ സാമൂഹിക വ്യാപനം, അതിജാഗ്രത

SHARE THIS ON

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞതു 15 പേര്‍ക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു.

സിഡ്‌നിയില്‍ പ്രാദേശികമായിത്തന്നെ അഞ്ചു പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. രണ്ടു സ്‌കൂളുകളില്‍നിന്നും ഒരു ജിംനേഷ്യത്തില്‍നിന്നുമാകാം നഗരത്തില്‍ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം. ഇത് സാമൂഹിക വ്യാപനം തന്നെയാണെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹയില്‍നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!