KSDLIVENEWS

Real news for everyone

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

SHARE THIS ON

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പത്താംക്ലാസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവ്. 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം അധിക തടവ് അനുഭവിക്കണം. കുട്ടികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് പ്രതിയെ ശിക്ഷിച്ചത്.

വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവാണ് കേസിലെ പ്രതി. പെൺകുട്ടിയെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു. പെൺകുട്ടിയുടെ സ്വർണാഭരണവും പണവും കൈക്കലാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!