KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 146 കോടി രൂപ കടമെടുക്കുന്നു

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാനായി പണം കടമെടുത്ത് നൽകാൻ സർക്കാർ തീരുമാനം. പെൻഷൻ നൽകുന്നതിനായി സഹകരണ ബാങ്കുകളിൽ നിന്ന് 146 കോടി രൂപയാണ് കടമെടുക്കുന്നത്.

ഇതിന് പുറമെ കെ.എസ്.ആർ.ടി.സിയ്ക്ക് മുമ്പ് നൽകിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നൽകാൻ തീരുമാനിച്ചതായും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.


പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലായിരുന്നു. ഡിസംബർ 19 മുതലാണ് സമരം തുടങ്ങിയത്. നവംബർ മാസത്തെ പെൻഷൻ വിതരണം ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!