സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ സാമ്ബത്തിക ചൂഷണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരുമാസം മുമ്ബ് പുറപ്പെടുവിച്ച നിയമപരിഷ്കാരത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് ഇത്.
യു.എ.ഇ.യില്‍ അംഗീകൃതമല്ലാത്ത ക്രിപ്റ്റോ കറന്‍സി പദ്ധതികളുടെ പരസ്യങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തി നീക്കംചെയ്യുന്നതിനും നിയമം വിപുലീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമോ അല്ലാത്ത വിവരങ്ങള്‍ പരസ്യം ചെയ്യുന്നത് ഫെഡറല്‍ നിയമം ആര്‍ട്ടിക്കിള്‍ 48 പ്രകാരം 20,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്. യു.എ.ഇ. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ക്രിപ്റ്റോകറന്‍സി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇതേ നിയമം ബാധകമാണ്.

