KSDLIVENEWS

Real news for everyone

കൊവിഡ്‌ സുരക്ഷാ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

SHARE THIS ON

തിരുവനന്തപുരം: കൊവിഡ്‌ (Covid) സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ (Train) റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി.

തിരുവനന്തപുരം ഡിവിഷന്‍

1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366).

2) കോട്ടയം-കൊല്ലം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06431).

3) കൊല്ലം – തിരുവനന്തപുരം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06425)

4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06435)

പാലക്കാട്‌ ഡിവിഷന്‍

1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06023)

2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06024)

3)കണ്ണൂര്‍ – മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06477).

4)മംഗളൂരു-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06478)

5)കോഴിക്കോട് – കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06481).

6)കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06469)

7)ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ ഭാഗികമായി അടക്കുകയാണ്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ രണ്ടാഴ്ചത്തേക്കാണ് അടച്ച്‌ ഓണ്‍ലൈന്‍ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ കുട്ടികള്‍ക്ക് വാക്സിന്‍ സ്കൂളിലെത്തി നല്‍കും. വാരാന്ത്യനിയന്ത്രണവും രാത്രി കര്‍ഫ്യുവും ഏര്‍പ്പെടുത്തില്ല. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ സാമുുദായിക-സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!