KSDLIVENEWS

Real news for everyone

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു; ഒരാള്‍ പിടിയില്‍

SHARE THIS ON

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെ.ടി ജോമോൻ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.

പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രതി കെ.ടി ജോമോൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ യുവാവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലേക്ക് എത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ജോമോൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി.


കൊല്ലപ്പെട്ട ഷാൻ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. നഗരത്തിലെ ഗുണ്ടകൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

സമീപകാലത്ത് കോട്ടയം നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങൾ വ്യാപകമായതായി പരാതിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!