വാവ സുരേഷ് സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് തിരുവനന്തപുരം പോത്തന്‍കോട്ടായിരുന്നു സംഭവം.
അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്പതുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെയെല്ലാം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

