വീട് പുതുക്കിപ്പണിതപ്പോള്‍ കിട്ടിയത് 33 ലക്ഷം രൂപയുടെ നിധി

നിധി കിട്ടുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യങ്ങള്‍.അമേരിക്കയിലെ ഒഹിയോയിലെ ദമ്ബതികള്‍ക്ക് വീട് പുതുക്കിപ്പണിയുമ്ബോഴാണ് നിധി ലഭിച്ചത്. ബേസ്മെന്‍റ് പുതുക്കി പണിയുമ്ബോഴാണ് നിധി ദമ്ബതികളെ തേടിയെത്തിയത്.
ബേസ്‌മെന്‍റിന്‍റെ പൊടിനിറഞ്ഞ സീലിംഗിന്‍റെ കഷണങ്ങള്‍ വലിച്ചുകീറുന്നതിനിടെ, മുകള്‍ ഭാഗത്തിനും താഴത്തെ നിലയുടെ അടിഭാഗത്തിനും ഇടയില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പച്ചയും ചാരനിറത്തിലുള്ള സ്യൂട്ട്‌കേസുകളായിരുന്നു അത്. പെട്ടിക്കുള്ളില്‍ എന്തോ ഉണ്ടെന്നു ഉടമയ്ക്ക് മനസിലായെങ്കിലും ഭാരമില്ലാത്തതിനാല്‍ നാണയങ്ങളോ സ്വര്‍ണ്ണക്കട്ടികളോ ആയിരിക്കില്ലെന്ന് ഉറപ്പായിരുന്നു. ചിലപ്പോള്‍ പഴയ സ്‌പോര്‍ട്‌സ് കാര്‍ഡുകളാകാം എന്ന നിഗമനത്തിലായിരുന്നു ദമ്ബതികള്‍.
പക്ഷെ സ്യൂട്ട്കേസുകള്‍ തുറന്നപ്പോള്‍ ആയിരക്കണക്കിന് ഡോളര്‍ പണമാണ് കണ്ടെത്തിയത്. ഓരോ പെട്ടിയിലും മെഴുക് പേപ്പറില്‍ പൊതിഞ്ഞ മൂന്ന് പൊതികള്‍ അടങ്ങിയിരുന്നു, കൂടാതെ 1951 മാര്‍ച്ച് 25 ലെ ക്ലീവ്‌ലാന്‍ഡ് പ്ലെയിന്‍ ഡീലര്‍ പത്രത്തിന്‍റെ പഴയ പകര്‍പ്പും. ആദ്യത്തെ സ്യൂട്ട്കേസില്‍ 23,000 ഡോളറിന്‍റെ നോട്ടുകളുണ്ടായിരുന്നു.രണ്ടാമത്തെ സ്യൂട്ട്കേസില്‍ കൂടുതല്‍ പണമുണ്ടായിരുന്നു, ആകെ 45,000 ഡോളറാണ് ലഭിച്ചത്. അതായത് 33 ലക്ഷം രൂപ! എന്തായാലും ഈ തുക കൊണ്ടു പണയ തുക അടയ്ക്കാനും കടങ്ങള്‍ വീട്ടാനും ഉപയോഗിക്കാനാണ് ഉടമകളുടെ തീരുമാനം.

