9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ മകനെ 10-ാംനിലയില്‍നിന്ന് കെട്ടിയിറക്കി അമ്മ

പത്താംനിലയിലെ ബാൽക്കണിയിൽനിന്ന് ഒൻപതാംനിലയിലേക്ക് വീണ തുണിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തിൽനിന്ന് എടുത്ത ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആരെയും ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
മഞ്ഞ നിറത്തിലുള്ള ബെഡ്ഷീറ്റ് കൊണ്ടു കെട്ടി മകനെ മുകൾ നിലയിലേക്ക് വലിച്ചു കയറ്റുന്നത് ദൃശ്യത്തിൽ കാണാം. താഴത്തെ നിലയിൽ വീണ തുണി എടുക്കുന്നതിനാണ് അപകടകരമായ വിധത്തിൽ മകനേക്കൊണ്ട് സാഹസം ചെയ്യിച്ചതെന്നാണ് റിപ്പോർട്ട്.
മുകളിലേക്ക് വലിച്ചു കയറ്റുമ്പോൾ കുട്ടിയുടെ കയ്യിൽ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടർ 82-ലെ സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്.