KSDLIVENEWS

Real news for everyone

അൽമഖർ വൈവിധ്യങ്ങൾ
കൊണ്ട് മാതൃകയായ
സ്ഥാപനം-ബി എസ്

SHARE THIS ON

ബദിയടുക്ക : വൈവിധ്യ സംരംഭങ്ങൾ കൊണ്ട് ഏവരെയും ആകർഷിച്ച സ്ഥാപനമാണ് മർഹൂം കൻസുൽ ഉലമാ കെ പി ഹംസ മുസ്ലിയാർ  സാധിച്ചെടുത്ത  അൽമഖർസുന്നിയെന്ന്   കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പറഞ്ഞു.  അടുത്ത മാസം 20ന് നടക്കുന്ന അൽ മഖർ 33 മത് വാർഷിക സനദ് ദാന സമ്മേളനത്തിൻറ ഭാഗമായി  ബദിയഡുക്ക സോൺ കമ്മിറ്റി   സംഘടിപ്പിച്ച പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് വൈ എസ് സോൺ പ്രസിഡന്റ് എ കെ സഖാഫി കന്യാന അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് അമാനി കൊറ്റുമ്പ വിഷയാവതരണം നടത്തി. വിവിധ സർക്കിളുകളിലേക്കുള്ള പ്രചരണ സമിതി അംഗങ്ങളായി  നെല്ലിക്കട്ട:  സയ്യിദ് അലി ഹൈദർ ത്വൽഹത്ത്, ലഥീഫ് പള്ളത്തടുക്ക, ഫൈസൽ നെല്ലിക്കട്ട. നാരമ്പാടി: ബഷീർ സഖാഫി കൊല്ല്യം,ഇഖ്ബാൽ ആലങ്കോൾ, മുഹമ്മദ് കുഞ്ഞി ആലങ്കോൾ. എൺമകജെ: റസാഖ് ഗുണാജെ, ഷാഹുൽ ഹമീദ് അമാനി, അജ്മൽ ഹിമമി.
ബദിയഡുക്ക:കബീർ ഹിമമി കോളിയടുക്ക, രിയാസ് ഹനീഫി, അലവി ഹനീഫി.
കുമ്പടാജ:സിദ്ധീഖ് ഹനീഫി അന്നടുക്ക , അബ്ദുള്ള സഅദി തുപ്പക്കൽ,അസീസ് ഹിമമി ഗോസാഡ. എന്നിവരെ തെരഞ്ഞെടുത്തു.   എ ജി ഇഖ്ബാൽ ആലങ്കോൾ, അബ്ദുൽ അസീസ് ഹിമമി ഗോസാഡ,കബീർ ഹിമമി കോളിയടുക്ക, അബ്ദുള്ള സഅദി തുപ്പക്കൽ, സിദ്ധീഖ് ഹനീഫി അന്നടുക്ക, റസാഖ് മുസ്ലിയാർ പുതിയപുര,മുഹമ്മദ് കുഞ്ഞി ആലങ്കോൾ, പ്രസംഗിച്ചു. അബ്ദുൽ ഖാദിർ അമാനി പൈക്ക സ്വാഗതവും മുഹമ്മദ് അമാനി ബെളിഞ്ച നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!