സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി വയ്ക്കാനാവില്ലെന്ന് കോടതി

സിബിഎസ്ഇ, സി.ഐ.എസ്.എസ്.ഇ എന്നീ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. 10, 12 ക്ലാസുകളിലെ ഓഫ്ലൈന് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.”ഇത്തരം ഹര്‍ജികള്‍ സ്വീകരിക്കുന്നത് സിസ്റ്റത്തില്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കും. അത്തരം ഹര്‍ജികള്‍ കോടതിയിലെത്തുമ്ബോള്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകും. നല്കുന്നു. ബോര്‍ഡ് അധികൃതര്‍ ഇതിനകം തന്നെ തീയതികള്‍ പ്രഖ്യാപിക്കുകയും മറ്റു തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയുടെ മുഴുവന്‍ ചിത്രം തെളിഞ്ഞ ശേഷവും ഹര്‍ജിക്കാര്‍ക്ക് എന്തെങ്കിലും തരത്തില്‍ ആശങ്കകളുണ്ടെങ്കില്‍ അപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാം – ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

