KSDLIVENEWS

Real news for everyone

ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍; മാസങ്ങള്‍ക്ക് ശേഷം നാലാമനും- ഇരുപത്തിയൊമ്ബതുകാരി വൈറല്‍

SHARE THIS ON

നാലു കുട്ടികളുടെ അമ്മയായ ഇരുപത്തിയൊമ്ബതുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികളുണ്ടായതിന് പിന്നാലെയാണ് ദമ്ബതികള്‍ക്ക് നാലാമതും കുട്ടിയുണ്ടായത്. സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ചത് ദമ്ബതികള്‍ തന്നെയാണ്.

മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതെന്ന് ബഥനി കൗര്‍ എന്ന യുവതി പറയുന്നു. ആദ്യ പ്രസവത്തില്‍ അര്‍ജന്‍ എന്ന് ആണ്‍കുട്ടിയും, കിരെന്‍, കിരിറ്റ് എന്നീ രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുണ്ടായത്.

ഇവര്‍ പിറന്ന് മാസങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയും വീണ്ടും ഒരു കുട്ടി കൂടി വരുന്നു എന്ന കാര്യം അറിഞ്ഞപ്പോള്‍ താനും ഭര്‍ത്താവും ഏറെ സന്തോഷിച്ചെന്നും ബഥനി ‘ദി സണ്ണിന്’ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നാലാമത് ജനിച്ച കുഞ്ഞിന്റെ പേര് കാരന്‍ എന്നാണ്.

നാല് കുട്ടികളും മാസം തികയാതെയാണ് ജനിച്ചത്. എന്നാല്‍ ഇപ്പോള്‍ അവരെല്ലാം പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2020 ഏപ്രില്‍ 4-നാണ് ഒറ്റപ്രസവത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചത്. 2021 മാര്‍ച്ച്‌ 13-നാണ് നാലാമന്‍ കാരന്‍ പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!