KSDLIVENEWS

Real news for everyone

കോവിഡിന്റെ പേരിലും തട്ടിപ്പ്
വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് നിരവധി പേർ ഗൾഫിലേക്ക് കടന്നു ; കോവിഡ് പരിശോധനയിൽ തട്ടിപ്പെന്ന് ആക്ഷേപം

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത്​ കോവിഡ്​ പരിശോധന നടത്തുന്ന ലാബുകള്‍ വ്യാപകമായ തട്ടിപ്പ്​ നടത്തുന്നതായി മലബാര്‍ ​െഡവലപ്​​മെന്‍റ്​ ഫോറം (എം.ഡി.എഫ്​) പ്രസിഡന്‍റ്​​ കെ.എം. ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച്‌​ നിരവധി പേര്‍ ഗള്‍ഫിലേക്ക്​ കടന്നതായി അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സാമ്ബ്​ള്‍ പരിശോധിക്കാതെ വ്യാജ പരിശോധന ഫലം നല്‍കിയതായി പെരിന്തല്‍മണ്ണ തൂതയിലെ പൊയ്യക്കോടി വീട്ടില്‍ അബ്​ദുല്‍ അസീസ്​ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ദുബൈയിലേക്ക് പോകാന്‍ ഈ മാസം 13ന്​ വളാഞ്ചേരിയിലെ ലാബില്‍ സ്രവം പരിശോധനക്കായി നല്‍കിയിരുന്നു. 14ന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇ-മെയിലിലൂടെ ലഭിക്കുകയും ചെയ്തു. എന്നാല്‍, 15ന്​ യാത്രക്കുള്ള ഒരുക്കത്തിനിടെ ആന്‍റിജന്‍ ടെസ്​റ്റ്​ നടത്തണമെന്ന്​ ലാബില്‍നിന്ന്​ ആവശ്യപ്പെട്ടതായി അസീസ്​ പറഞ്ഞു. വളാഞ്ചേരി ലാബില്‍നിന്ന്​ ശേഖരിച്ച സ്രവ സാമ്ബ്​ള്‍ കോഴിക്കോ​ട്ടെ സ്വകാര്യ ലാബിലാണ് പരിശോധിച്ചത്​. ലാബ് നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ അസെസ്‌മെന്‍റ്​ നമ്ബര്‍ വ്യാജമാണെന്ന്​ തെളിഞ്ഞു.

ഇതിനിടെ കോവിഡ് പോസിറ്റിവാണെന്ന് കോഴിക്കോ​ട്ടെ ലാബ് വീണ്ടുമറിയിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയെന്നും അസീസ്​ പറഞ്ഞു. എന്നാല്‍, ഒറ്റപ്പാലത്തും കോഴിക്കോ​ട്ടെ മറ്റൊരു ലാബിലും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവായി.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയതായി കെ.എം. ബഷീര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ എം.ഡി.എഫ് വൈസ് പ്രസിഡന്‍റ്​ ജോയ് ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് അബൂദബി, ഷെയ്ഖ് ഷാഹിദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!