KSDLIVENEWS

Real news for everyone

വിലക്കയറ്റം: കാഞ്ഞങ്ങാട് ടൗണില്‍ ജില്ല സപ്ലെ ഓഫിസറുടെ പരിശോധന

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ല കലക്ടറുടെ പരിശോധനക്കു പിന്നാലെ കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളില്‍ സവാളക്ക് കൂടുതല്‍ വില ഈടാക്കുന്നതായി കണ്ടെത്തി. 28 രൂപ വിലയുള്ളിടത്ത് 30രൂപ ആയിരുന്നു വാങ്ങിയത്.

വില കുറക്കാന്‍ നിര്‍ദേശം നല്‍കി. പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. രാജീവന്‍, പി.വി. ശ്രീനിവാസന്‍, ജാസ്മിന്‍ ആന്‍റണി, ടി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!