പ്രവാസികളുടെ മടക്കം ജില്ലയിൽ പി സി ആർ ടെസ്റ്റ് സെന്റർ അനുവദിക്കണം ഖത്തർ കെഎംസിസി
മൊഗ്രാൽ പുത്തൂർ : ഗൾഫിൽ ജോലിയിലുണ്ടാ
യിരുന്ന പ്രവാസികൾ തിരിച്ച് ജോലിയിൽ പ്രവേശിക്കുവാൻ വേണ്ടി ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനായി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഗൾഫ് രാജ്യങ്ങൾ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ കോവിഡ്-19 പരിശോധനക്കുള്ള പി. സി. ആർ ടെസ്റ്റ് സൗകര്യം സ്വകാര്യ മേഖലയിൽ ഇല്ല.
ഇപ്പോൾ പ്രവാസികൾ എല്ലാവരും ആശ്രയിക്കുന്നത് തൊട്ടടുത്ത ജില്ലകളെയാണ്. ഇന്നത്തെ പ്രത്യേക പരിതസ്ഥിതിയിൽ മറ്റു ജില്ലകളിൽ പോയി ടെസ്റ്റ് നടത്തുക എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല കൂടുതൽ സങ്കീർണ്ണവുമാണ്.
പെരിയയിൽ പ്രവർത്തിക്കുന്ന ഗവ.ടെസ്റ്റ് സെന്ററിലികട്ടെ പി സി ആർ ടെസ്റ്റ് കോവിഡ് രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പരിശോധനാ റിപ്പോർട്ടുകൾക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ അമിത ചാർജും ഈടാക്കുന്നുണ്ട്.
അത് കൊണ്ട് കാസർകോട് ജില്ലയിൽ കോവിഡ്-19 പരിശോധനക്കുള്ള പി സി ആർ ടെസ്റ്റ് സെന്റർ സ്വകാര്യ മേഖലയിൽ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ ജനറൽ സെക്രെട്ടറി അബ്ദുൾറഹ്മാൻ എരിയാൽ മുഖ്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു