KSDLIVENEWS

Real news for everyone

‘ബിജെപിയുടെ ലക്ഷ്യം വണ്‍ ഇന്ത്യ’: പാര്‍ട്ടി സ്ഥാപക ദിനത്തില്‍ നരേന്ദ്രമോദി

SHARE THIS ON

ദില്ലി: പാര്‍ട്ടിയുടെ ലക്ഷ്യം വണ്‍ ഇന്ത്യയാണെന്ന് ബിജെപി സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സ‍ര്‍ക്കാരുകളെ രാജ്യമാകമാനം വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ എപ്പോഴും തിരിച്ചറിയാനും നടപ്പാക്കാനും ബാധ്യതയും ജാഗ്രതയും പുലര്‍ത്തണമെന്നും നരേന്ദ്രമോദി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ് രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണ്. ബിജെപി ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും അത് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. വണ്‍ ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഇന്ത്യ പ്രയത്നിക്കുകയാണ്. അതേസമയം വോട്ടുബാങ്കിന്‍്റെ രാഷ്ട്രീയമാണ് ഇപ്പോഴും ചിലര്‍ കളിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ വിവേചനം അവസാനിപ്പിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. കുടുംബ വാഴ്ച്ച ഇന്ത്യയെ തുലച്ചു. കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ ഭരണഘടനയെ മാനിക്കുന്നില്ല. കുടുംബ വാഴ്ചയ്‌ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പോരാടുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!