ആയിരം കോടിയുടെ വൈദ്യുതി പുറത്തുവിറ്റ് കേരളം; കെ.എസ്.ഇ.ബി.ക്ക് റെക്കോഡ്

തിരുവനന്തപുരം: മഴ കനിഞ്ഞതിനാൽ കേരളത്തിനുപുറത്ത് വൈദ്യുതി വിറ്റ് കെഎസ്.ഇ.ബി.ക്ക് റെക്കോഡ്. മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം 1000 കോടിരൂപയ്ക്കാണ് വൈദ്യുതി ബോർഡ് പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി വിറ്റത്.
മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായതെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു.
കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. കൽക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായതിനാൽ പവർ എക്സ്ചേഞ്ചിൽ മികച്ച വിലയും ലഭിച്ചു.

