KSDLIVENEWS

Real news for everyone

ദുഃഖിക്കേണ്ടി വരില്ല’; കെ.വി.തോമസിന് രാഷ്ട്രീയ അഭയം സൂചിപ്പിച്ച് എം.എ.ബേബി

SHARE THIS ON

കണ്ണൂർ∙ സിപിഎം സെമിനാറിൽ പങ്കെടുത്ത് പുറത്തായാൽ തോമസിന് രാഷ്ട്രീയ അഭയമെന്ന സൂചനയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎമ്മുമായി സഹകരിക്കുന്നവ൪ക്ക് അർഹമായ പരിഗണന നൽകുന്നതാണ് ചരിത്രം. കെ.വി.തോമസിന്റെ കാര്യത്തിൽ ഇക്കാര്യങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. സെമിനാറിൽ പങ്കെടുത്താൽ കെ.വി.തോമസിന് ദുഃഖിക്കേണ്ടി വരില്ലെന്നും ബേബി സൂചിപ്പിച്ചു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നറിയിക്കുമെന്നാണ് കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞത്. പങ്കെടുക്കരുതെന്നാണ് എഐസിസിയുടെയും കെപിസിസിയുടെയും നിർദേശം. സെമിനാറിന് എത്തില്ലെന്ന് കെ.വി.തോമസ് സിപിഎമ്മിനെ അറിയിച്ചിട്ടില്ല.

പങ്കെടുത്താല്‍ കെ.വി തോമസിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉൾപ്പെടെ പങ്കെടുക്കുന്ന സെമിനാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!