KSDLIVENEWS

Real news for everyone

ലോറിയിൽ കടത്തുകയായിരുന്ന 15000 പാക്കറ്റ് ഹാൻസുമായി യുവാവ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് പിടിയിൽ

SHARE THIS ON

കോഴിക്കോട്: ലോറിയില്‍ കടത്തുകയായിരുന്ന 15000 പാക്കറ്റ് ഹാന്‍സ് പിടികൂടി. കര്‍ണാടക നഞ്ചന്‍ങ്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ലോറിയില്‍ നിന്നുമാണ് ഹാന്‍സ് പിടികൂടിയത്.ഇവ കടത്തിയ പുതുപ്പാടി ഈങ്ങാപ്പുഴ കുന്നിക്കല്‍ വീട്ടില്‍ കെ.കെ. റഫീഖ് (46) നെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.

പ്രതിയെയും ഹാന്‍സും വാഹനവും സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ കെ.എല്‍ 11 എസ് 0590 ലോറിയിൽ നിന്നാണ് ഹാൻസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!