KSDLIVENEWS

Real news for everyone

തുടര്‍ച്ചയായ 16 ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല, ഇപ്പോഴത്തെ നിരക്കുകള്‍

SHARE THIS ON

മുംബൈ: തുടര്‍ച്ചയായ 16 ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏപ്രില്‍ ആറിന് ലിറ്ററിന് 80 പൈസയായതാണ് അവസാനമായുണ്ടായ വര്‍ധനവ്.

മാര്‍ച്ച്‌ 22 മുതല്‍ വില കൂടിത്തുടങ്ങിയ ശേഷമുള്ള 14ാം വര്‍ധനവായിരുന്നത്. ഇതുവഴി പെട്രോള്‍, ഡീസല്‍ എന്നിവ ലിറ്ററിന് പത്തു രൂപയാണ് കൂടിയിരുന്നത്.

വിവിധ മെട്രോ നഗരങ്ങളിലെ ഇന്ധന വില

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണുള്ളത്. മുംബൈയില്‍ പെട്രോളിന് 120.51 രൂപയും ഡീസലിന് 104.77 രൂപയും നല്‍കേണ്ടി വരുന്നു. എന്നാല്‍ ചെന്നൈയിലെ പെട്രോള്‍ വില 110.85 രൂപയും ഡീസല്‍ വില 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 115.2 രൂപയും ഡീസലിന് 99.83 രൂപയുമാണ് ഈടാക്കുന്നത്. നാലു മെട്രോ നഗരങ്ങളില്‍ ഇന്ധനവില ഏറ്റവും കൂടുതല്‍ മുംബൈയിലാണ്. വാല്യു ആഡഡ് ടാക്‌സിനനുസരിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധന വില മാറ്റം വരുന്നതാണ്.

നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയില്‍ വില കൂടിയിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ രീതി പിന്തുടര്‍ന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്ബനികള്‍ നിത്യേനയാണ് ഇന്ധന വില പുതുക്കാറുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില, രൂപ-ഡോളര്‍ എക്‌സ്‌ചേഞ്ച് നിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കല്‍ നടത്തുക. വിലയിലുള്ള മാറ്റം കാലത്ത് ആറു മണി മുതല്‍ നടപ്പാക്കപ്പെടും.

2022 ജനുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നിരക്ക് കൂടിയിട്ടും ഇന്ധന വില വര്‍ധിപ്പിക്കാത്തതിനാല്‍ ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നിവ വിപണന നഷ്ടം നേരിടുമെന്നാണ് ഫിച്ച്‌ റേറ്റിങ്‌സ് പറയുന്നത്. ഇന്ധനാവശ്യങ്ങള്‍ക്ക് ഇന്ത്യ 85 ശതമാനവും ഇതര രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിലയുമായി ആഭ്യന്തര വിപണിയിലെ വില ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ യുഎസിലെ ബ്രന്‍റ് ക്രൂഡ് ഓയില്‍ വില 81 സെന്‍ര്‍ കോയിന്‍ (0.8 ശതമാനം) കുറഞ്ഞ് ബാരലിന് 107.52 ഡോളറിലെത്തിയിരിക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 72 സെന്‍റര്‍ കോയിന്‍(0.7 ശതമാനം) കുറഞ്ഞ് ബാരലിന് 103.07 ഡോളറായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!