KSDLIVENEWS

Real news for everyone

സൂര്യകുമാറും, ഡികോക്കും പുറത്ത്; രോഹിത്തിന് അര്‍ദ്ധസെഞ്ചുറി (51*), 100 കടന്ന് മുംബൈ

SHARE THIS ON

MI 105/2 (12) LIVE

അബുദാബി: ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തുടക്കം ഗംഭീരമാക്കി മുന്‍ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ (1) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (51*), സൂര്യകുമാര്‍ യാദവും (47) ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചു. റണ്ണൗട്ടിലൂടെയാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. 12 ഓവറുകള്‍ പിന്നിടുമ്ബോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എന്ന നിലയിലാണ് മുംബൈ. രോഹിത്തിനൊപ്പം സൗരഭ് തിവാരിയാണ് ക്രീസില്‍. ശിവം മാവിയാണ് കൊല്‍ക്കത്തയ്ക്കായി ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!