KSDLIVENEWS

Real news for everyone

സൗദി അറേബ്യയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്; നടപടികള്‍ തുടങ്ങി

SHARE THIS ON

റിയാദ്: സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന നടപടികള്‍ക്ക് തുടക്കമായി. കൊടുംകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് എല്ലാവര്‍ഷവും നല്‍കുന്ന പൊതുമാപ്പിന്റെ ഈ വര്‍ഷത്തെ നടപടികളാണ് ആരംഭിച്ചത്. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.

36 ഇനം കുറ്റകൃത്യങ്ങളില്‍പെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുര്‍ആനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

സൗദിയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന പൊതുമാപ്പിന്റെ നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!