KSDLIVENEWS

Real news for everyone

സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ’; കോൺഗ്രസ് അധ്യക്ഷയുടെ ആരോഗ്യത്തിന് ആശംസയുമായി മോദി

SHARE THIS ON

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് (Sonia Gandhi) കൊവിഡ് ബാധ (Covid19) സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ എത്രയും വേഗം വീണ്ടെടുക്കാൻ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). കൊവിഡ‍് 19ൽ നിന്ന് സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. കൊവി‍ഡ് സ്ഥിരീകരിച്ചതോടെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നാഷണൽ ഹെറാൾഡുമായി (National Herald Case) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ (Money Laundering Case) ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം (Enforcement Directorate) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അ‍ഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!