KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുത് – ഹൈക്കോടതി

SHARE THIS ON

കൊച്ചി: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാർക്ക് ശമ്പളം താമസമില്ലാതെ നൽകണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി. നൽകുന്ന വിശദീകരണംകൊണ്ട് കോടതിക്ക് തൃപ്തിപ്പെടാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.


സ്വയംപര്യാപ്തതയ്ക്കായി ആവശ്യമായ കാര്യക്ഷമത കൈവരിക്കാൻ എങ്ങനെ കഴിയുമെന്നത്‌ വിശദീകരിക്കണം. എങ്കിൽ മാത്രമേ ജീവനക്കാരുടെ ആവശ്യങ്ങളും കൃത്യമായി പാലിക്കാനാകൂ. ഇത് കൈവരിക്കേണ്ടത് നിലനില്പിന് അനിവാര്യമാണെന്നും കോടതി ഒാർമിപ്പിച്ചു.

ശമ്പളം വൈകുന്നതു ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ആർ. ബാജിയടക്കം മൂന്നുപേർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!