KSDLIVENEWS

Real news for everyone

അവിശ്വസനീയം’: തോൽവി സമ്മതിച്ച് സിപിഎം; മുഖ്യമന്ത്രി നേരിട്ടല്ല പ്രചാരണം നടത്തിയത്

SHARE THIS ON
cn-mohanan-cpm-thrikkakara
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ

കൊച്ചി∙ തൃക്കാക്കരയിൽ അന്തിമഫലം പുറത്തുവരുന്നതിനു മുൻപുതന്നെ തോൽവി സമ്മതിച്ച് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ല. പ്രചാരണം വൻരീതിയിലായിരുന്നു, പോരായ്മ പരിശോധിക്കും.

തൃക്കാക്കര ഉറപ്പിച്ച് യുഡിഎഫ്; പി.ടിയുടെ ലീഡും മറികടന്ന് ഉമയുടെ കുതിപ്പ്

സംസ്ഥാന നേതൃത്വത്തെ പഴിചാരാനും ജില്ലാ സെക്രട്ടറി തയാറായില്ല. തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടില്ല. 99 സീറ്റുള്ള ഒരു മുന്നണി അതു നൂറാക്കാൻ ശ്രമിച്ചു. അതിനുവേണ്ടി പ്രയത്നിച്ചെന്നതും ശരിയാണ്.

എന്നാൽ ഇത് ഉപതിരഞ്ഞെടുപ്പാണ്. ഭരണം വിലയിരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു വേണം. രാഷ്്ട്രീയത്തിന്റെ വിലയിരുത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ടല്ല തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!