നയന്‍ താരയും വിഗ്‌നേഷ് ശിവനും വിവാഹിതരായി

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗത്തിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ഷാരൂഖ് ഖാന്‍, രജനികാന്ത് വിജയ്, സൂര്യ തുടങ്ങിയ താരരാജാക്കന്മാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. മലയാളത്തില്‍ നിന്ന് ദിലീപ് അടക്കം ഉള്ള പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു. 150 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. നയന്‍താരയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചിരുന്നത്. 11 നാണ് റിസപ്ഷന്‍.