KSDLIVENEWS

Real news for everyone

സ്വപ്‌ന വാടകഗര്‍ഭപാത്രം വാഗ്ദാനംചെയ്തു, പണം നിരസിച്ചു; ശിവശങ്കറെ കണ്ടിട്ടുപോലുമില്ല- ഷാജ് കിരണ്‍

SHARE THIS ON

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവര്‍ത്തിച്ച് ഷാജ് കിരണ്‍. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്‌ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ ഷാജ് കിരണ്‍ പറഞ്ഞു.


വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടകഗര്‍ഭം ധരിക്കാമെന്ന് സ്വപ്‌ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വപ്‌ന അത് നിരസിച്ചു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഗര്‍ഭധാരണം പ്രശ്‌നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്‌നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരണ്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!