KSDLIVENEWS

Real news for everyone

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.40 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

SHARE THIS ON

കണ്ണൂര്‍> കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നര കോടിയോളം രൂപ വിലയുള്ള 2716 ഗ്രാം സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. കൂത്തുപറമ്ബ് കണ്ണവം സ്വദേശി മുഹമ്മദ് ആഷിഫില്‍ നിന്നു 849 ഗ്രാം സ്വര്‍ണവും പുളിയനമ്ബ്രം സ്വദേശി പറമ്ബന്‍്റവിട അബ്ദുള്‍ റഫീക്ക് ഇബ്രാഹിമില്‍ നിന്ന് 1867ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. സ്വര്‍ണ മിശ്രിതം ഗുളിക രൂപത്തിലാക്കി ശരീരത്തിലും എമര്‍ജന്‍സി ലാമ്ബിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

ദുബായില്‍ നിന്നെത്തിയ മുഹമ്മദ് ആഷിഫില്‍ നിന്നും കണ്ടെടുത്ത 1019 ഗ്രാം സ്വര്‍ണ മിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 849 ഗ്രാമാണ് ലഭിച്ചത്. ഇതിന് 43,89, 330 രൂപ വില വരും. അബുദാബിയില്‍ നിന്ന് എത്തിയ അബ്ദുള്‍ റഫീക്ക് എമര്‍ജന്‍സി ലാമ്ബില്‍ ഒളിപ്പിച്ച 1867 ഗ്രാം സ്വര്‍ണത്തിന് 96,52,390 രൂപ വിലയുണ്ട്. വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തി കൊണ്ടുവന്നത് ആര്‍ക്കാണെന്ന് ഉള്‍പ്പെടെ കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

അസി. കമീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ കെ ആര്‍ നിഖില്‍, സുരേന്ദ്ര ജംഗിദ്, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂര്‍, ഹെഡ് ഹവില്‍ദാര്‍ എം വി വത്സല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!