എന്റെ സെക്‌സ് വീഡിയോ ഉണ്ടെങ്കില്‍ എല്ലാവരും കാണണം, സത്യം അന്വേഷിക്കണം’; ഷാജിന് സ്വപ്‌നയുടെ മറുപടി

ബാത്‌റൂമിലോ, കിടപ്പ് റൂമിലോ, ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ചോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല.
.jpg?$p=ef6b319&f=16x10&w=856&q=0.8)
പാലക്കാട്: തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പായിരുന്നു സ്വപ്‌നയുടെ പ്രതികരണം.null
‘മാധ്യമ പ്രവര്‍ത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരണ്‍ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ആരും എന്നെ സഹായിക്കാന്‍ പോകുന്നില്ല’, സ്വപ്‌ന പറഞ്ഞു.

