KSDLIVENEWS

Real news for everyone

നേത്രാവതിക്ക് വേഗം കൂടുംപൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടും

SHARE THIS ON

മുംബൈ: തിരുവനന്തപുരത്തുനിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്‌സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ബംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ സമിതി യോഗത്തിലാണ് തീരുമാനം. കോട്ടയം ടെര്‍മിനസ് പൂര്‍ത്തിയാകുന്നതോടെ പുണെ-ഏറണാകുളം പൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടാനും തീരുമാനമായി.


തിരുവനന്തപരുത്തുനിന്ന് പുറപ്പെടുന്ന നേത്രാവതിയുടെ വേഗമാണ് തത്കാലം കൂട്ടുന്നത്. തിരിച്ചുള്ള ഓട്ടം പഴയ വേഗത്തില്‍ തന്നെയായിരിക്കും. ഇരുഭാഗത്തേക്കുമുള്ള ഓട്ടത്തിന് വേഗം വര്‍ധിപ്പിച്ച് നേത്രാവതിയെ സൂപ്പര്‍ ഫാസ്റ്റാക്കാമെന്ന മധ്യ റെയില്‍വേ ആലോചന ഫലം കണാതെപോയി.

വര്‍ധിപ്പിച്ച വേഗത്തില്‍ രണ്ട് മണിക്കൂറോളം യാത്രാസമയം ലാഭിക്കാം. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ച ശേഷമാവും ഇത് നടപ്പാക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!