KSDLIVENEWS

Real news for everyone

ആളിക്കത്തി ‘സ്വര്‍ണവിവാദം; പ്രതിരോധ തന്ത്രമൊരുക്കാൻ എല്‍ഡിഎഫ് യോഗം

SHARE THIS ON

തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് വിവാദത്തിനിടെ എല്‍ഡിഎഫ് യോഗം ചൊവ്വാഴ്ച ചേരും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജൻഡ. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പതിവിലധികം വര്‍ധിപ്പിച്ചിരുന്നു.

സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നിലെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ശബ്ദരേഖ സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ തെളിവെന്ന് ആരോപിച്ച് ഷാജ് കിരണ്‍ നല്‍കിയ പരാതി കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.


ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ മതനിന്ദാക്കുറ്റത്തിന് സ്വപ്നയുടെ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. അതേസമയം ഗൂഢാലോചനക്കേസില്‍ പ്രത്യേകസംഘം മൊഴിയെടുത്തെന്ന് സോളർ കേസ് പ്രതി സരിത നായർ അവകാശപ്പെട്ടെങ്കിലും പൊലീസ് നിഷേധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!