നെല്ലിക്കട്ടയിൽ ലയൺസ് ക്ലബ്ബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു

നെല്ലിക്കട്ട: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ കീഴിൽ നെല്ലിക്കട്ട ആസ്ഥാനമായി രൂപീകരിച്ച പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ഡോ. സുധീർ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി. ക്ലബ് എക്സ്റ്റൻഷൻ കമ്മിറ്റി ചെയർമാൻ ഷാഫി ചൂരിപ്പള്ളം പുതിയ ക്ലബ്ബിനെ പരിചയപ്പെടുത്തി. ഫസ്റ്റ് ലേഡി ലയൺ സാലി യോഹന്നാൻ, ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളായ കെ ഗോപി, എം വിനോദ് കുമാർ, ടൈറ്റസ് തോമസ്, പ്രശാന്ത് ജി നായർ, അഡ്വ. കെ വിനോദ് കുമാർ, വി വേണുഗോപാൽ, കെ സുകുമാരൻ നായർ, മുള്ളേരിയ ലയൺസ് ക്ലബ്ബ് സെക്രട്ടറി കെ രാജാലക്ഷ്മി, കെ. ജെ. വിനോ, ഇ വേണുഗോപാൽ, തുടങ്ങിയവർ സംസാരിച്ചു. നെല്ലിക്കട്ട ലയൺസ് ക്ലബ്ബ് ഭാരവാഹികൾ: ഇ അബ്ദുള്ളക്കുഞ്ഞി (പ്രസി) എം സുരേഷ് (സെക്ര) ഇബ്രാഹിം നെല്ലിക്കട്ട (ട്രഷറർ) നിസാം ബോവിക്കാനം, ഹുസൈൻ ബേർക്ക, ഡോ. നിജിൽ (വൈ. പ്രസി) വിനയ കുമാർ എ (ജോ. സെക്ര)
ഏലിയമ്മ (വനിതാ വിഭാഗം പ്രസി),
ഹൃദ്യ സുരേഷ് (ലിയോ പ്രസി)

