KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ 5ജി ഈ വര്‍ഷം തന്നെ; ലേലത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

SHARE THIS ON

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.null

ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

എന്തായാലും കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറോടുകൂടി രാജ്യത്ത് 5ജി നിലവില്‍ വരും. 5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇതിനകം 5ജി ഫോണുകള്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!