ലൈഫ് പദ്ധതി; കാസര്‍കോട് നഗരസഭയില്‍ ജൂണ്‍ 17നകം അപ്പീല്‍ നല്‍കണം

കാസര്‍കോട് നഗരസഭയില്‍ 2021 വര്‍ഷം ലൈഫ് പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരില്‍ ഭൂരഹിത ഭവന രഹിതര്‍, ഭൂമിയുള്ള ഭവന രഹിതര്‍ എന്നീ വിഭാഗങ്ങളില്‍ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റിലും നഗരസഭാ ഓഫീസ്, നഗരസഭാ ലൈബ്രറി, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡിലും കൂടാതെ നഗരസഭാ വെബ്സൈറ്റായ www.kasaragodmunicipality.lsgkerala.gov.in-ലും ലഭ്യമാണ്. ഇത് സംബന്ധിച്ച് അപ്പീലും, ആക്ഷേപങ്ങളും ജൂണ്‍ 17-ന് വൈകീട്ട് 5നകം ഓണ്‍ലൈനായി നല്‍കണം . അക്ഷയ സെന്റര്‍ മുഖേനയും അപേക്ഷകള്‍ നല്‍കാം. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിന് സമീപത്തുള്ള ഹാളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും

