KSDLIVENEWS

Real news for everyone

‘ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ ഈ സംഭവം നടക്കില്ല’; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍

SHARE THIS ON

ന്യൂഡല്‍ഹി: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്ബൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും കഴിവുള്ള ആരെയെങ്കിലും ആഭ്യന്തര വകുപ്പ് ഏല്‍പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ഇന്റലിജന്‍സ് സംവിധാനത്തിന്റെ സമ്ബൂര്‍ണ പരാജയമാണിത് കാണിക്കുന്നത്. പൊലീസ് സംവിധാനത്തിന്റെ, പട്രോളിങ് സംവിധാനത്തിന്റെ സമ്ബൂര്‍ണ പരാജയമാണിത് കാണിക്കുന്നത്. ഒരാള്‍ വരുന്നു, ബോംബെറിയുന്നു, തിരിച്ചുപോകുന്നു. ഒരു വിവരവും പൊലീസ് സംവിധാനത്തിനില്ല. തിരിച്ചുപോയയാളെ പിടികൂടാന്‍ സാധിക്കുന്നില്ല. സെക്രട്ടറിയേറ്റിന്റെ മീറ്ററുകള്‍ക്ക് അപ്പുറത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമ്ബോള്‍ കേരളത്തിന്റെ പൊലീസ് സംവിധാനം എന്തു ചെയ്യുകയാണ്? ഭരണകക്ഷിക്ക് അവരുടെ പാര്‍ട്ടി ഓഫീസ് പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണസംവിധാനം എങ്ങനെയാണ് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുക?-മുരളീധരന്‍ ചോദിച്ചു

”ഇവരാണ് നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപം തടയാന്‍ സാധിച്ചിട്ടില്ല, യോഗി ആദിത്യനാഥ് ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നത്. കേരളത്തിലെ ഭരണസംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിലെ പൊലീസ് സംവിധാനത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ക്ക് നിയന്ത്രിക്കാന്‍ വിട്ടുകൊടുത്ത് പൊലീസുകാരുടെ മനോവീര്യം തകര്‍ത്ത സാഹചര്യമാണ്. അതുകൊണ്ടാണ് അവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നത്.”

ആഭ്യന്തര മന്ത്രിസ്ഥാനം മുഖ്യമന്ത്രി സ്വയം കൈയാളുന്ന ഒരു സംസ്ഥാനത്ത് അദ്ദേഹം ഇനിയും പ്രകോപനമുണ്ടാക്കരുതെന്ന് പ്രസ്താവന നടത്തുന്നതിനു പകരം തന്റെ കഴിവുകേടാണെന്ന് സ്വയം സമ്മതിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പ് കഴിവുള്ള മറ്റാരെയെങ്കിലും ഏല്‍പിക്കട്ടെ. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനപരമായി, സ്വസ്ഥമായി ജീവിക്കാന്‍ കഴിയും. കഴിഞ്ഞ കുറേ ദിവസങ്ങളായി വിമാനത്തിലെ ആക്രമണം, മുദ്രാവാക്യംവിളി, അതുകഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, ഇപ്പോള്‍ സി.പി.എമ്മിന്റെ ഓഫീസ് ആക്രമണം… ഇതെല്ലാംകൊണ്ട് ജനങ്ങള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇവര്‍ രണ്ടുകൂട്ടരും ഉണ്ടാക്കുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഇതെല്ലാം കാണുകയും തിരിച്ചറിയുകയും വേണമെന്നാണെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


ഞാനിവിടെ ഇരുന്ന് കോണ്‍ഗ്രസോ സി.പി.എമ്മോ എന്നൊന്നും പറയുന്നില്ല. പൊലീസ് അന്വേഷിക്കട്ടെ. ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ആരാണെന്ന് കണ്ടുപിടിക്കല്‍. തന്റെ നേതാവിന് ഭരണം നടത്താന്‍ കഴിവില്ലെന്ന് പറയാനുള്ള ധൈര്യമാണ് ഇ.പി ജയരാജന്‍ കാണിക്കേണ്ടത്. ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്ബൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ ഞാനല്ലല്ലോ കേരളം ഭരിക്കുന്നത്. ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു-വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!