സുഹൈലയുടെ മരണം; പന്തം കൊളുത്തി പ്രകടനം ജനരോഷമിരമ്പി ബോവിക്കാനം നഗരം

മുളിയാർ: ബോവിക്കാനം ആല നടുക്കയിലെ സുഹൈലയുടെ മരണവുമായി ബന്ധപ്പെട്ട് ഇതിന്റെ പിന്നിലുളള കുറ്റവാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബോവിക്കാനം ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉൽഘാടനം ചെയ്തു.
മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന് ആക്ഷൻ കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ സിദ്ധീഖ് ബോവിക്കാനം പറഞ്ഞു. പരിപാടിയിൽ
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞമ്പു നമ്പ്യാർ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എബി ഷാഫി, കെ ബി മുഹമ്മദ് കുഞ്ഞി, കേരള കോൺഗ്രസ്സ് (എം) ഉദുമ മണ്ഡലം സെക്രട്ടറി ബി അബ്ദുൽ ഗഫൂർ , സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ജാഫർ , യുഡിഎഫ് കൺവീനർ ബിസി കുമാരൻ ,എസ് എം മുഹമ്മദ്കുഞ്ഞി, സി പി ഐ ലോക്കൽ കമ്മിറ്റിയംഗം റൗഫ് ബാലനടുക്കം, ഷമീർ മാസ്റ്റർ, മസൂദ് ബോവിക്കാനം, അബ്ദുൽ ഖാദർ കോളോട്ട്, ലത്തീഫ് ആലൂർ, ബി കെ ഹംസ, ഷഫീഖ് മൈകുഴി, ഹംസ ചോയിസ് , ഹമീദ് മാസ്തിക്കുണ്ട്, അബ്ദുല്ല പി. ചെമ്മു ബാലനടുക്കം തുടങ്ങിയവർ സംസാരിച്ചു
സി കെ എം മുനീർ സ്വാഗതവും, അഷ്റഫ് ബോവിക്കാനം നന്ദിയും പറഞ്ഞു

