KSDLIVENEWS

Real news for everyone

അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ സമർപ്പിക്കും

SHARE THIS ON

കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് തിങ്കളാഴ്ച സമർപ്പിക്കും. നിലവിൽ അഞ്ച് പ്രതികളെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉദ്യാവർ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്‌മത്ത് മൻസിലിൽ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ നവാസ് മൻസിലിൽ അബൂബക്കർ സിദ്ദിഖ് (33), മഞ്ചേശ്വരം ഉദ്യാവർ ജെ.എം. റോഡിൽ കണ്ണപ്പ ബാക്ക് ഹൗസിൽ അബ്ദുൾ അസീസ് (36), ഉദ്യാവർ ജെ.എം. റോഡിൽ റൗഫ് റഹീം മൻസിലിൽ അബ്ദുൾ റഹീം (41) എന്നിവരെയാണ് കേസിൽ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏജന്റുമാർ വഴി ഗൾഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ദിർഹം കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ സംഘത്തിന്റെ കസ്റ്റഡിയിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടത്. കേരള-കർണാടക അതിർത്തിയിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!