KSDLIVENEWS

Real news for everyone

മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം ഇന്ത്യ – പാക്ക് ക്രിക്കറ്റ് മത്സരം നടക്കില്ല – ഷാഹിദ് അഫ്രീദി

SHARE THIS ON

ഇസ്ലാമാബാദ്: നരേന്ദ്രമോദി അധികാരത്തിലുള്ളപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് മുന്‍ പാക്ക് താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലില്‍ കളിക്കാനാകാത്തത് ബാബര്‍ അസം ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ് ഐപിഎല്‍. ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അവിടെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു വലിയൊരു അവസരമാകുമായിരുന്നു. ഐപിഎല്‍ മത്സരങ്ങളിലെ സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായി ഇടപഴകുന്നതും അവരെ കൂടുതല്‍ മികച്ച താരങ്ങളാക്കുമായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് ബന്ധം വീണ്ടും തുടങ്ങാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എന്നും തയാറാണ്. പക്ഷേ മോദിയുടെ ഭരണത്തിന്റെ കീഴില്‍ അത് നടക്കില്ല. മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുള്ള സ്നേഹവും ആദരവും ഞാന്‍ തുറന്നുപറയാറുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്ന ആളാണ് ഞാന്‍. സമൂഹമാധ്യമങ്ങളില്‍ ഞാന്‍ പോസ്റ്റുകളിടുമ്ബോള്‍ ഇപ്പോഴും സ്ഥിരമായി മെസേജ് അയക്കുന്ന ഭാരതീയരുണ്ട്. കുറേപ്പേര്‍ക്ക് ഞാന്‍ മറുപടി നല്‍കും. ഇന്ത്യയുമായി ബന്ധപ്പെട്ട എന്റ അനുഭവങ്ങളൊക്കെയും നല്ലതാണെന്നും അഫ്രീദി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!