KSDLIVENEWS

Real news for everyone

കണ്ണപുരം അപകടം: ഷംസീർ എത്തിയത് തേപ്പുപണിക്കാരനായ മാലിക് ദിനിനെ കാണാൻ; മയക്കുമരുന്ന് കണ്ടെടുത്തു……

SHARE THIS ON

ചെറുകുന്ന്: കണ്ണപുരത്ത് കെ.എസ്.ടി.പി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. പൊള്ളലേറ്റ ബൈക്ക് യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണ്. ചിക്മഗളൂരു സ്വദേശി മുഹമ്മദ് ഷംസീർ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാലിക് ദീനി(26)നാണ് പൊള്ളലേറ്റത്.


വെള്ളിയാഴ്ച രാവിലെ 6.45-ന് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ കാറിനും ബൈക്കിനും തീ പിടിച്ചു. പരിസരമാകെ ഏറെനേരം ഇത്‌ പരിഭ്രാന്തി പരത്തി. കാറിലുണ്ടായിരുന്നവർ തീപിടിച്ചയുടനെ വാതിൽ തുറന്ന് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.


മൊറാഴയിൽനിന്ന്‌ വെള്ളിക്കീൽ-ചെറുകുന്ന് വഴി കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തുനിന്ന്‌ പഴയങ്ങാടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മുരിക്കഞ്ചേരി കുഞ്ഞരയാലിന് സമീപത്തെ വിമുക്തഭടൻ ജി.രാധാകൃഷ്ണനും സഹോദരി കമലാക്ഷിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇവർ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!