മയക്കുമരുന്നിനെതിരെ നിലപാടെടുത്ത മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനവുമായി പൊലീസ്

കാഞ്ഞങ്ങാട്: മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും എതിരെ ശക്തമായ നിലപാടെടുത്ത പടന്നക്കാട് മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരും സംഘവും അഭിനന്ദിച്ചു. 580 കുടുംബങ്ങൾ അംഗങ്ങളായുള്ള മസ്ജിദ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും ജമാഅത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റി നിർത്തുന്നതിനും വിവാഹക്കാര്യത്തിൽ ഉൾപ്പെടെ പിന്തുണ നൽകുന്നത് നിർത്തലാക്കുന്നതിനും ബോധവത്കരണ ക്ലാസ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചിരുന്നു. തീരുമാനം ഇതിനകം സംസ്ഥാനത്തിനകത്ത് ശ്രദ്ധ നേടിയിരുന്നു.

