കേന്ദ്ര സര്‍വ്വകലാശാല പി.ജി. പ്രവേശന പരീക്ഷ കേന്ദ്രം കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് സെന്റര്‍ തിരുവനന്തപുരത്ത്

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല പി.ജി. പ്രവേശന പരീക്ഷയ്ക്ക് കാസര്‍കോട് നിന്ന് അപേക്ഷിച്ച കുട്ടികള്‍ക്ക് അനുവദിച്ചത് തിരുവനന്തപുരം കേന്ദ്രം. സെപ്തംബര്‍ ഒന്ന് മുതല്‍ 11 വരെയാണ് വിവിധ വിഷയങ്ങളിലെ പി.ജി. പ്രവേശനത്തിനായുള്ള പരീക്ഷ നടക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. കുട്ടികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍ കോഴിക്കോട് കേന്ദ്രങ്ങളാണ് നല്‍കിയിരുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് തിരുവനന്തപുരം അനുവദിച്ചത്.
മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിനിലും തലേ ദിവസങ്ങളില്‍ റിസര്‍വേഷന്‍ പോലും ലഭ്യമല്ല.പരീക്ഷ നടക്കുന്ന നഗരത്തിന്റെ പേര് മാത്രമാണ് ഇപ്പോള്‍ മനസ്സിലായിട്ടുള്ളത്. ബന്ധപ്പെട്ട സൈറ്റില്‍ നിന്ന് ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പരീക്ഷയ്ക്ക് തലേ ദിവസം മാത്രമേ പരീക്ഷ കേന്ദ്രം ഏതെന്ന് വ്യക്തമാകുകയുള്ളു. നേരത്തെ നടത്തിയിരുന്ന പ്രവേശന പരീക്ഷകളില്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും കൃത്രിമം നടന്നതിനാലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി അറിയാക്കാത്തതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്.
ഉന്നയിച്ചപ്പോള്‍ ഒഴുക്കന്‍ മറുപടി
യാത്രാപ്രശ്നം കാസര്‍കോട് നിന്നുള്ള കുട്ടികള്‍ ഏറെ പ്രയാസമുണ്ടാക്കായിരിക്കയാണ്. പരീക്ഷ കേന്ദ്രം അകലെ അനുവദിച്ചത് സംബന്ധിച്ച് കേന്ദ്ര സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് മറുപടി നല്‍കുകയാണ്. കാസര്‍കോടുള്ള ചില കുട്ടികള്‍ യാത്രാ പ്രയാസം കാരണം പരീക്ഷയ്ക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ്. കുട്ടികളുടെ അവസരം നഷ്ടപ്പെട്ടുന്ന തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

