സോറന് ബിജെപി ഭീഷണി; ഝാര്‍ഖണ്ഡിലെ യുപിഎ എംഎല്‍എമാരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ റിസോര്‍ട്ടിലെത്തിച്ചു

ന്യൂഡൽഹി: ബി.ജെ.പിയുടെ റാഞ്ചൽ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കംകുറിച്ച് ഝാര്‍ഖണ്ഡ് ഭരണപക്ഷം. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതാ ഭീഷണി നിൽക്കെയാണ് റായ്പുരുലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എം.എൽ.എമാരെ മാറ്റിയത്. എം.എൽ.എമാരുമായി മുഖ്യമന്ത്രി ഹേമന്ദ് സോറൻ കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ എത്തി.
ചൊവ്വാഴ്ച ഉച്ചയോട് കൂടിയാണ് എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തിൽ ഇവർക്കുവേണ്ടി ചാർട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പുരിലുള്ള മേയ് ഫ്ലവർ റിസോർട്ടിൽ എം.എൽ.എമാർ എത്തിച്ചേർന്നതിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ പുറത്തുവിട്ടു.

