ബിഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരത്തിന്റെ അമ്മക്ക് ഭീഷണി; പരാതി പിന്‍വലിക്കാന്‍ 25ലക്ഷം വാഗ്ദാനം

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം പാതിരിപ്പറ്റയിലെ കെ.സി ലിതാരയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് ലിതാരയുടെ അമ്മ ലളിതയുടെ പരാതി.
വീട്ടിലെത്തയവര്‍ കൊണ്ടുവന്ന മുദ്രപ്പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവർ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു. ലളിതയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു.
പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ലിതാരയുടെ ഡയറി തിരിച്ചുതരാമെന്നും വീട്ടിലെത്തിയവര്‍ പറഞ്ഞതായി ലിതാരയുടെ സഹോദരിയുടെ ഭര്‍ത്താവ് ബിനീഷ് പറഞ്ഞു. മലയാളത്തിലായിരുന്നു മുദ്രപ്പത്രത്തിലെ എഴുത്ത്. ഇത് മലയാളം നന്നായി അറിയുന്നവര്‍ എഴുതിയതല്ലെന്നും അക്ഷര പിശകുകളുണ്ടായിരുന്നെന്നും ബിനീഷ് പറഞ്ഞു.

