മൂന്നു പ്രമുഖർ പോയെങ്കിലും മൂർച്ചകുറയാതെ ജി-23; നെഹ്രു കുടുംബമില്ലെങ്കിൽ ബഹുകോണമത്സരത്തിന് സാധ്യത

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലപരിഷ്‌കരണവും നേതൃമാറ്റവും ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്കു കത്തെഴുതിയ 23 അംഗ സംഘത്തിലെ (ജി-23) മൂന്നു പ്രമുഖര്‍ പാര്‍ട്ടിവിട്ടെങ്കിലും നിലപാടിലെ മൂർച്ചകുറയ്ക്കാതെ ബാക്കിയുള്ളവര്‍.
പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് നെഹ്രു കുടുംബത്തില്‍നിന്ന് ആരും മത്സരിക്കാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ നിര്‍ത്തുകയാണെങ്കില്‍ ബഹുകോണമത്സരത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണിവർ എന്നാണ് സൂചന. രാഹുല്‍ഗാന്ധിതന്നെ മത്സരിച്ചാലും പഞ്ചാബില്‍നിന്നുള്ള ലോക്‌സഭാ എം.പി. മനീഷ് തിവാരിയെ ജി-23 നിര്‍ത്തിയേക്കും.
അധ്യക്ഷതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ആര്‍ക്കും നാമനിര്‍ദേശപത്രിക നല്‍കാനും മത്സരിക്കാനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചൊവ്വാഴ്ചയും പ്രതികരിച്ചു. കോണ്‍ഗ്രസില്‍ അധ്യക്ഷതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും എന്നാല്‍, ബി.ജെ.പി.യില്‍ അതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു

