KSDLIVENEWS

Real news for everyone

മഴയത്ത് വീട്ടില്‍ പോകാനുള്ള ധൃതിയില്‍ ജുവലറി പൂട്ടാന്‍ ഉടമ മറന്നു, രാത്രി ഒന്നരയ്ക്ക് പൊലീസ് വിളിച്ചുണത്തി കൊണ്ടുവന്ന് പൂട്ടിച്ചു

SHARE THIS ON

പയ്യന്നൂര്‍: രാത്രി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ജുവലറി പൂട്ടുവാന്‍ മറന്നുപോയ ഉടമയെ പൊലീസ് പാതിരാത്രിയില്‍ വിളിച്ചുവരുത്തി പൂട്ടിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂര്‍ പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. തായിനേരി സ്വദേശിയുടെ ഉടമസ്ഥതയില്‍ സെന്റ മേരീസ് സ്‌കൂള്‍ ജംഗ്ഷന് സമീപമുള്ള സ്ഥാപനമാണ് രാത്രി പൂട്ടാതിരുന്നത്.

മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പൂട്ടുവാന്‍ മറന്നു പോവുകയായിരുന്നുവത്രെ. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമീപ നാളുകളായി മോഷ്ടാക്കള്‍ വിലസുന്ന പയ്യന്നൂരില്‍ ജുവലറിക്ക് താഴിടാതെ കണ്ടത് പൊലീസിനെ വിഷമവൃത്തത്തിലാക്കി. തുടര്‍ന്നാണ് ഉടമയെ ബന്ധപ്പെട്ടത്. സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് മനസിലാക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയില്‍ ഉടമയുടെ ഫോണ്‍ നമ്ബര്‍ ഇല്ലാതിരുന്നതും വിനയായി. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടമയുടെ നമ്ബര്‍ കണ്ടെത്തി വിളിച്ചുവരുത്തി ജുവലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചു പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!