കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക വിവാദം അനാവശ്യം, മല്‍സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍

ദില്ലി : കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണയുള്ള നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്.
ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി
രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്.കുടുംബത്തില്‍ നിന്ന് ആരും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്.
ഗലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോള്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം .നരേന്ദ്ര മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു
ഭാരത് ജോഡോ യാത്ര നയിക്കാന്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാല്‍ അവകാശപ്പെട്ടു. 18 പേര് സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയില്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി കന്യാകുമാരി
ഇതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി കന്യാകുമാരി.ബുധനാഴ്ച ഗാന്ധി കല്മണ്ഡപത്തില് നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുക.നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന പദയാത്ര സെപ്തംബര്‍ 11ന് കേരളത്തിലേക്ക് പ്രവേശിക്കും
ഇന്ത്യയിലെ സാധാരണക്കാരനെ തൊട്ടറിയാന്‍ രാഹുല്‍ ഗാന്ധി ഇറങ്ങുന്പോള്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷകള്‍ ഏറെയാണ്. ഭാരത് ജോഡോ യാത്ര തുടക്കം ഗംഭീരമാക്കനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്സിന്റ തമിഴ്നാട് ഘടകം. കാര്‍ത്തി ചിദംബരം അടക്കം മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചുവരെഴുത്തുകളും ഗൃഹസന്ദര്ശനവുമെല്ലാമായി ജാഥ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
ദേശീയ സംഘാടക സമിതിക്ക് പുറമെ സംസ്ഥാന,ജില്ലാ,നിയോജക മണ്ഡലം തലത്തില്‍ കോഡിനേഷന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്നാണ് മുദ്രാവക്യം.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരില്‍ സമാപനം. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് : രാഹുല്‍ഗാന്ധി ഗുജറാത്തില്‍ ; പ്രവര്‍ത്തകരുമായി സംവദിക്കും
ദില്ലി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ബൂത്ത് തല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും. മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമവും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെ കൂടിയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്.എന്നാല്‍ ഇതിനിടെ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് വകേല രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചും ഒരു കോടിയിലധികം രൂപ പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതും അടക്കം ഉന്നയിച്ചാണ് വിശ്വനാഥ പാര്‍ട്ടി വിട്ടത്

